ദോഹ: ഖത്തറും സൗദി അറേബ്യയും സംയുക്തമായി നിർമിക്കുന്ന ഹൈസ്പീഡ് ഇലക്ട്രിക് റെയിൽ പദ്ധതി രണ്ടുരാജ്യങ്ങളുടെയും സഹകരണവും സാമ്പത്തിക വളർച്ചയും ഉറപ്പാക്കുന്ന വലിയ മുന്നേറ്റമാണെന്ന് ഖത്തർ ഗതാഗത മന്ത്രാലയം (MoT) അറിയിച്ചു.785 കിലോമീറ്റർ ദൂരമുളള ഈ റെയിൽ പാത ദോഹ–റിയാദ് നഗരങ്ങളെ ബന്ധിപ്പിക്കുമ്പോൾ അൽ ഹോഫുഫ്, ദമ്മാം എന്നിവിടങ്ങളിലും സ്റ്റേഷനുകൾ ഉണ്ടാകും. ഹമദ് ഇന്റർനാഷണൽ എയർപോർട്ടും കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടും നേരിട്ട് ബന്ധിപ്പിക്കുന്നതും പദ്ധതിയുടെ വലിയ നേട്ടമാണ്. ......
ദോഹ: കിഴക്കൻ ജെറുസലേമിലെ യു.എൻ.ആർ.ഡബ്ല്യു.എ (UNRWA) ആസ്ഥാനത്തെ ഇസ്രായേൽ സേന നടത്തിയ റെയ്ഡിനെ അറബ് ലീഗ് കടുത്ത ഭാഷയിൽ അപലപിച്ചു.
പലസ്തീൻ അഭയാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന യു.എൻ ഏജൻസിയെ ദുർബലപ്പെടുത്താനുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ തുടർ ശ്രമങ്ങളിലെ ഭാഗമാണെന്ന്. ഈ ആക്രമണത്തിന് നിയമപരമായോ, തർക്കശാസ്ത്രപരമായോ യാതൊരു അടിസ്ഥാനവുമില്ലെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂൽ ഗൈത് പറഞ്ഞു.അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ ഇത്തരം നീക്കങ്ങൾ ശക്തമായി തടയാൻ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ......
ദോഹ : ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പു ശ്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കണമെന്ന് ഖത്തർ കമേഴ്സ്യൽ ബാങ്ക് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കൾക്ക് അയച്ച ഇ-മെയിലിലാണ് ബാങ്ക് ഈ നിർദേശം നൽകിയത്.
ഖത്തർ പോലീസിന്റെ യൂണിഫോമും ലോഗോയുമുപയോഗിച്ച് ഗൂഗിൾ മീറ്റ് വഴി ബന്ധപ്പെടുന്നതാണ് തട്ടിപ്പുകാരുടെ പുതിയ രീതി. ......
ഭാഷയും സാഹിത്യവും സംഗീതവും സംവാദങ്ങളുമായി രണ്ടുനാൾ നിറഞ്ഞുനിന്ന ഖിയാഫ് -ഡി.എൽ.എഫ് സാഹിത്യോത്സവം സമാപിച്ചു. ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഡിസംബർ 4-5 തീയതികളിൽ അബൂഹമൂർ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ലിറ്ററേച്ചർ ഫെസ്റ്റ് സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
സാഹിത്യം കാലാതിവർത്തിയാവുന്നത് അത് ഭയത്തെയും അധികാരത്തെയും മറികടന്ന് ദുർബ്ബലരുടെ ശബ്ദമാവുകയും മനുഷ്യരുടെ നീതിബോധത്തോട് സംവദിക്കുകയും ചെയ്യുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു.
കവിയും വിവർത്തകനുമായ കെ.ടി സൂപ്പി, എഴുത്തുകാരനും സാഹിത്യാധ്യാപകനുമായ ഡോ. അശോക് ഡിക്രൂസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഭൂമിയിലെ ജീവിതത്തിനൊപ്പം തന്നെ മനുഷ്യന്
ഭാവനാത്മകമായ ഒരു ആകാശജീവിതവും സാധ്യമാണെന്നും മനുഷ്യന്റെ ബൗദ്ധിക സാധ്യതകളാണ് മറ്റു ജീവികളിൽ നിന്ന് അവനെ വ്യത്യസ്തനാക്കുന്നതെന്നും കെ.ടി. ......
തിരുവനന്തപുരം: പൾസർ സുനിയുടെ വെളിപ്പെടുത്തൽ 2017 ഫെബ്രുവരി 17-ന് ഓടുന്ന കാറിൽവെച്ച് അതിക്രമത്തിനിരയായ നടിയോട് സുനി പറഞ്ഞത്, "എല്ലാം ക്വട്ടേഷന്റെ ഭാഗമാണ്. ഞങ്ങൾ നഗ്നദൃശ്യങ്ങൾ എടുക്കും. ......
തിരുവനന്തപുരം:ജില്ലാപഞ്ചായത്തും ഒരു കോർപ്പറേഷനും നാല് മുനിസിപ്പാലിറ്റികളുമടക്കം 90 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് സമാധാനപരം; 19 ലക്ഷത്തിലധികം വോട്ടർമാർ പങ്കെടുത്തു.
പോളിംഗിനിടെ കള്ളവോട്ട് തർക്കവും അക്രമവും; പുതിയതുറയിൽ സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു; ഒരു വോട്ടർ കുഴഞ്ഞുവീണ് മരിച്ചു.
തിരുവനന്തപുരം: ഒരുകോർപ്പറേഷനും നാല് മുനിസിപ്പാലിറ്റികളും ജില്ലാപഞ്ചായത്തും ഉൾപ്പെടെ ജില്ലയിലെ 90 തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 67.42% പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ 59.96% നെ അപേക്ഷിച്ച് തിരുവനന്തപുരം കോർപ്പറേഷനിൽ പോളിംഗ് കുറവായിരുന്നു, ഇത്തവണ 58.24% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ......
ന്യൂ ഡെൽഹി: അനാവശ്യമായി കേസുകൾ കീഴ്കോടതികളിലേക്ക് തിരിച്ചയക്കുന്നത് (Remand) ഉന്നത കോടതികൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ കേസുകളുടെ വ്യവഹാര ദൈർഘ്യം (Prolong litigation) വർദ്ധിപ്പിക്കുകയും, തീർപ്പാക്കിയ വിഷയങ്ങൾ (Settled issues) വീണ്ടും തുറക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസ് ബിന്ദാൽ എഴുതിയ വിധിന്യായത്തിൽ, ഹൈക്കോടതിയുടെ ഒരു ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ......
മനുഷ്യൻ എന്ന നിലയിൽ ഓരോ വ്യക്തിക്കും ജന്മനാ ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, മഹാനായ ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ടേല ഒരിക്കൽ ഇങ്ങനെ പറഞ്ഞു: "മനുഷ്യൻ്റെ അവകാശങ്ങൾ നിഷേധിക്കുന്നത്, അവൻ്റെ മാനവികതയെ തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്."
ഈ വാക്കുകൾക്ക് ഏറ്റവും പ്രസക്തിയേറുന്ന ദിനമാണ് ഡിസംബർ 10. ലോകമെമ്പാടും ഈ ദിനം ആഗോള മനുഷ്യാവകാശ ദിനമായി (International Human Rights Day) ആചരിക്കുന്നു. ......